ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ 2025-26
സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD യുടെ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/CBSE-X/ മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾ കോളേജിൽ പ്രവർത്തിക്കുന്ന Help Desk-ൽ എത്തിച്ചേരേണ്ടതാണ്. ബയോ മെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
മെയ് 21 മുതൽ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
SC/ST/OEC/OBC- H വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.